
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് (10/11/2026) രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13210 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 105680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണവിലയിലും ഇടിവുണ്ടായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 10810 രൂപയായി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 86480 രൂപയാണ് ഇന്നത്തെ വില. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമാണ് വിപണി വില.