Banner Ads

ആലുവ മുപ്പത്തടത്ത് ദാരുണ അപകടം: ലോറിയിടിച്ച് 11 വയസ്സുകാരൻ മരിച്ചു

ആലുവ : എറണാകുളം ആലുവ മുപ്പത്തടത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന 11 വയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു. പാനായിക്കുളം വലിയപറമ്പിൽ റഫീഖിന്റെ മകൻ അമാനുള്ള ഹാരിസ് ആണ് മരിച്ചത്. ആലുവ സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 9.30ഓടെ ഓഞ്ഞത്തോട് പാലത്തിന് സമീപത്തായിരുന്നു അപകടം.

ട്യൂഷൻ ക്ലാസിന് ശേഷം സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പാലത്തിന് സമീപത്തുവെച്ച് ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.