
കൊച്ചി : എറണാകുളം ജില്ലയിൽ രണ്ടിടങ്ങളിലായി നടന്ന ലഹരിവേട്ടയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി രണ്ടുപേരെ പോലീസും മറ്റൊരാളെ എക്സൈസും പിടികൂടി. ആലുവയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിലായത്.
പള്ളുരുത്തി സ്വദേശി ഹരികൃഷ്ണൻ കെ എസ് (32), തോപ്പുംപടി സ്വദേശി ഷിനു സെബാസ്റ്റ്യൻ (34) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആലുവയിലെ ലോഡ്ജിൽ പരിശോധന നടത്തിയത്.
ഇവിടെനിന്ന് ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണൻ പിടിയിലായി. ചോദ്യം ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് ഷിനു സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന നടത്തി. തോപ്പുംപടിയിലുള്ള വീടിന്റെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏഴ് ഗ്രാം എംഡിഎംഎ കൂടി പോലീസ് കണ്ടെടുത്തു.
അതിസായം, കൊച്ചി നഗരപരിധിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മറ്റൊരാളും പിടിയിലായിട്ടുണ്ട്. ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.