Banner Ads

വിവാഹവാഗ്ദാനം നൽകി 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് വിവാഹിതയായ യുവതി; ചേവായൂർ പോലീസ് കേസെടുത്തു

കോഴിക്കോട് : വിവാഹവാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത തിരുവനന്തപുരം കഠിനംകുളം സ്വദേശിനിക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശിനിയായ എച്ച് എം ഹൈമയ്‌ക്കെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സോഷ്യൽ മീഡിയയിലൂടെ യുവാവിനെ പരിചയപ്പെട്ട യുവതി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 20,81,450 രൂപ കൈക്കലാക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയ യുവതി വിവാഹിതയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.