
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2-ൽ 12 പുതിയ തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ വിഭാഗത്തിൽ 16 പുതിയ തസ്തികകളും സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾക്ക് ആശ്വാസമേകുന്ന തീരുമാനവും യോഗത്തിലുണ്ടായി. ഇവരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ തസ്തികകൾ സൂപ്പർ ന്യൂമറിയാക്കി നിലനിർത്തും. വാർത്താസമ്മേളനത്തിൽ ഗവർണറുടെ നിലപാടുകൾക്കെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.