
പാലക്കാട് : ഒറ്റപ്പാലം നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം. ഡെലിവറി ജോലി ചെയ്യുന്നതിനിടെ തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മായന്നൂർ കൊണ്ടാഴി സ്വദേശി സജിത്തിനാണ് (35) കടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലെ കമലാലയം റോഡിലായിരുന്നു സംഭവം.
ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്ത ഉൽപ്പന്നം ഉപഭോക്താവിന് കൈമാറാൻ എത്തിയതായിരുന്നു സജിത്ത്. ആക്രമണത്തിൽ ഇയാളുടെ ഇടതുകാലിൽ ആഴത്തിലുള്ള മൂന്ന് മുറിവുകളേറ്റിട്ടുണ്ട്. സജിത്തിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.