Banner Ads

ഫോൺ ചാറ്റിനെച്ചൊല്ലി തർക്കം; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം : ഭർതൃവീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന (27) ആണ് മരിച്ചത്. സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്നു നിഷ്ന. ഫോണിലെ ചാറ്റുകളുമായി ബന്ധപ്പെട്ട് സമീറും നിഷ്നയും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്ന് നിഷ്നയെ കൂട്ടിക്കൊണ്ടുവന്നത് ഭർത്താവ് സമീറായിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ നിഷ്ന മുറിക്കുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ സമീർ കുരുക്കഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കബറടക്കി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.