
ഇടുക്കി : ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് മരിച്ചു. ഇടുക്കി കുഴിതൊളുവിലാണ് സംഭവം. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെ ജോലിസ്ഥലത്തെത്തിയാണ് ഭർത്താവ് സന്തോഷ് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.
ഭാര്യയെ ആക്രമിച്ചതിന് പിന്നാലെ സന്തോഷ് കയ്യിലുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ വൈദ്യസഹായത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.