
കൊല്ലം : ഏരൂർ ഓയിൽപാം എസ്റ്റേറ്റിൽ അതിക്രമിച്ചുകയറി കന്നുകാലികളെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിക്കൊണ്ടുപോകുന്ന സംഘത്തിലെ പ്രതി പിടിയിൽ. ആയിരനല്ലൂർ സ്വദേശി സജു സാബു (27)വിനെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഏരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർ മുരളീ കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.