Banner Ads

കാൻസർ രോഗികൾക്ക് ആശ്വാസം; 543 ബ്രാൻഡുകളുടെ മരുന്നുവില കുറച്ച് കേന്ദ്ര സർക്കാർ

ദില്ലി : കാൻസർ രോഗികൾക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാരിന്റെ സുപ്രധാന തീരുമാനം. വിവിധ കമ്പനികളുടെ 543 ബ്രാൻഡുകളിലുള്ള കാൻസർ മരുന്നുകളുടെ വില കുറച്ചു. പുതുക്കിയ വില നവംബർ 9 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. 137 കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വില കുറയുന്നത്. നേരത്തെ 2019 ഫെബ്രുവരിയിലും 42 ഇനം കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. അന്ന് 91 ശതമാനം വരെ മരുന്നുകളുടെ വിലയിൽ വലിയ കുറവാണ് ഉണ്ടായത്. ഇതിന്റെ തുടർച്ചയായാണ് രാജ്യത്ത് കാൻസർ മരുന്നുകളുടെ വില വീണ്ടും കേന്ദ്ര സർക്കാർ കുറച്ചിരിക്കുന്നത്.