
ന്യൂയോർക്ക്: ലാസ് വെഗാസ് ഹാരി റീഡ് ഇൻ്റർനാഷണല്‍ എയർപോർട്ടിലാണ് തീപിടിച്ച വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. പുക കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി .190 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും എയർസ്റ്റെയർ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി.സാൻ ഡീഗോയില്‍ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് തീപിടുത്തം ഉണ്ടായത്.
തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം വേണമെന്ന് ഫ്രോണ്ടിയർ എയർലൈൻസ് വ്യക്തമാക്കി.അധികൃതർ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെത്തുടർന്ന് മുൻകരുതല്‍ നടപടിയെന്ന നിലയില്‍ ശനിയാഴ്ച വൈകീട്ട് ഏഴുമണിവരെ ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തി.ഉടനെ യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി സംഭവത്തില്‍ അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.