Banner Ads

കേരളത്തിന് പുതിയ ഗവർണർ: ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12.30ഓടെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സിക്കിം ഗവർണറായിരിക്കെയാണ് ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയമിക്കുന്നത്. രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് ഓം പ്രകാശ് മാഥൂർ കേരളത്തിലേക്ക് എത്തുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ചടങ്ങുകൾക്ക് ശേഷം ലോക് ഭവനിൽ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ബഹുമതികളോടെ സ്വീകരിച്ചു.

മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു ദൗത്യത്തിന് തുടക്കം കുറിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.