Banner Ads

കല്ലമ്പലത്ത് ബൈക്ക് ഹംപിൽ കയറി മറിഞ്ഞു; അഞ്ചൽ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അഞ്ചൽ സ്വദേശി അജയകൃഷ്ണൻ ആണ് മരിച്ചത്. ബൈക്ക് ഹംപിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രാവിലെ റോഡിലൂടെ നടന്നുപോയ യാത്രക്കാരാണ് യുവാവിനെ പരിക്കേറ്റ നിലയിൽ വഴിയരികിൽ കണ്ടത്.

തുടർന്ന് ഉടൻ കല്ലമ്പലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി സമയങ്ങളിൽ ഹംപ് വ്യക്തമായി തിരിച്ചറിയുന്നതിനായി സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.