Banner Ads

വർക്കലയിൽ യുവാവിനെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ കട്ടിംഗിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി എം. നവീൻ (21) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ട നാട്ടുകാർ വർക്കല പോലീസിൽ വിവരമറിയിച്ചത്.

നവീൻ സഞ്ചരിച്ചിരുന്ന ബൈക്ക് റെയിൽവേ ട്രാക്കിന് സമീപത്തായി നിർത്തിയിട്ട നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.