Banner Ads

കടല്‍പ്പാലം പരിസരത്ത് മാലിന്യം നിക്ഷേപിച്ചതിന് പിഴ ചുമത്തി തലശ്ശേരി നഗരസഭ.

തലശ്ശേരി:മാലിന്യം കടലിലേക്ക് നിക്ഷേപിച്ചതിന് റൊട്ടാ ബീച്ച്‌ ക്ലബ്‌ (ചായ സ്പോട്ട്) സ്ഥാപനത്തിനാണ് തലശ്ശേരി നഗരസഭ 10,000 രൂപ പിഴ ചുമത്തിയത്. കെ.എം ആക്‌ട് 340 പ്രകാരമാണ് നടപടി. ഹോട്ടലുകളിലും തട്ടുകടകളിലും മറ്റ് സ്ഥാപനങ്ങളിലും ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവയുടെ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാൻ അവസരം ഒരുക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ 9446700800 എന്ന വാട്സ്‌ആപ് നമ്ബറിലൂടെ ജനങ്ങള്‍ക്ക് തെളിവുസഹിതം പരാതി നല്‍കാം. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളാണ് നഗരസഭ സ്വീകരിച്ചുവരുന്നത്.എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കേണ്ടതും അജൈവമാലിന്യങ്ങള്‍ ഹരിതകർമ സേനക്ക് കൈമാറേണ്ടതുമാണ്. നഗരം മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് നഗരസഭ അഭ്യർഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *