Banner Ads

സ്പാ ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചുവരുത്തി ലഹരി നൽകി പീഡനം; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊച്ചി : കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.

ഇന്റർവ്യൂവിന്റെ പേരിൽ ഒക്ടോബർ രണ്ടിന് യുവതിയെ ലോഡ്ജിലെത്തിക്കുകയും തുടർന്ന് ലഹരിവസ്തുക്കൾ നൽകി മയക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് പരാതി. സ്പായുടെ മറവിൽ ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടത്തുന്ന വലിയൊരു സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.