Banner Ads

അമിത സുരക്ഷ വേണ്ട, ജനങ്ങൾക്ക് ബുദ്ധിമുട്ട്; സുരക്ഷാ ഉദ്യോഗസ്ഥരോട് കടുത്ത് പ്രിയങ്ക ഗാന്ധി എം.പി

വയനാട്: മണ്ഡല സന്ദർശനത്തിനിടയിലെ അമിതമായ സുരക്ഷാ സജ്ജീകരണങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ഒപ്പമുള്ള സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലാണ് എം.പിയെ പ്രകോപിപ്പിച്ചത്. വലിയ സുരക്ഷാ വ്യൂഹം കൂടെയുള്ളത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ഇത്തരം നടപടികൾ ഇനി ആവർത്തിച്ചാൽ മണ്ഡല സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും പ്രിയങ്ക ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ട സജിതയുടെ നിലമ്പൂർ മുണ്ടേരിയിലെ വീട് സന്ദർശിക്കുന്നതിനിടയിലാണ് പ്രിയങ്ക ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് അതൃപ്തി പരസ്യമാക്കിയത്. സാധാരണക്കാരുമായി ഇടപഴകുന്നതിന് അമിത സുരക്ഷ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പി നിലപാട് കടുപ്പിച്ചത്.