
കോട്ടയം: തിരുവല്ലയിലെ സ്വകാര്യ വെൽനസ്സ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശി വിദ്യ വി.ജി (45) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തിരുവല്ലയിലെ മെഡ്ലൗഞ്ച് വെൽനസ്സ് ക്ലിനിക്കിൽ (Medlounges Wellness Clinic) വെച്ച് ചികിത്സയ്ക്കിടെ വിദ്യയ്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഹൃദയാഘാതവും ഉണ്ടാകുകയായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു.
ക്ലിനിക്കിന്റെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് വിദ്യയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.എന്നാൽ സംഭവത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ചികിത്സാ പിഴവും സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക്ക് അധികൃതരുടെ വാദം.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുമെന്നും തിരുവല്ല പോലീസ് അറിയിച്ചു.