Banner Ads

യാത്രക്കാർക്ക് സന്തോഷവാർത്ത; പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ

തിരുവനന്തപുരം : യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും യാത്രാസൗകര്യവും ഉറപ്പാക്കിക്കൊണ്ട് പരശുറാം എക്സ്പ്രസ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു. സെപ്റ്റംബർ 22 മുതൽ പുതിയ കോച്ചുകളുമായാകും ട്രെയിൻ സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു.

മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) സെപ്റ്റംബർ 23 മുതലും സർവീസ് നടത്തും.

രണ്ട് എസി ചെയർ കാർ കോച്ചുകൾ, 9 സെക്കൻഡ് സിറ്റിങ് കോച്ചുകൾ, 9 ജനറൽ ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിങ്ങനെയാണ് പരശുറാം എക്സ്പ്രസിലെ പുതിയ കോച്ച് ഘടന.