
കോട്ടയം : പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകാതെ യുഡിഎഫ് വിമതർ. ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ എന്നിവരാണ് വൈസ് ചെയർമാൻ പദവിക്കായി അവകാശവാദമുന്നയിക്കുന്നത്. തർക്കം പരിഹരിച്ചില്ലെങ്കിൽ സ്ഥാനം നേരിട്ട് ഏറ്റെടുക്കുമെന്ന മുന്നറിയിപ്പുമായി എൽഡിഎഫ് രംഗത്തെത്തി. ഇന്ന് എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും.
യുഡിഎഫും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായിരുന്നു. തുടർന്ന് എൽഡിഎഫും കോൺഗ്രസ് വിമതരും ചേർന്ന സഖ്യത്തിന്റെ പിന്തുണയോടെ മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 26 കൗൺസിലർമാരിൽ 16 പേരുടെ പിന്തുണയാണ് മായയ്ക്ക് ലഭിച്ചത്.