
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിന് ശമനമേകി ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (15/09/2026) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ (16/09/2026) ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.
മഴ ലഭിക്കുന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ കേന്ദ്രവിഹിതമായി 150 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിച്ചു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിക്കും നേരിയ ശമനം ഉണ്ടാകും.