
പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു. ലയണൽ മെസിയും നെയ്മറും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയോ മടക്കത്തിന്റെ സൂചനകൾ നൽകുകയോ ചെയ്യുമ്പോഴും, റൊണാൾഡോ തന്റെ കായികക്ഷമതയിലും പ്രകടനത്തിലും പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.