
മട്ടന്നൂർ : വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാത്രത്തിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തില്ലങ്കേരി സ്വദേശി മുനീറിന്റെ വീട്ടിലാണ് ഇന്നലെ അർദ്ധരാത്രി ഒന്നോടെ മൂർഖൻ പാമ്പ് കയറിയത്.
രാത്രി പൂച്ചയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എഴുന്നേറ്റ് പരിശോധിച്ചപ്പോഴാണ് അടുക്കളയിലെ കഞ്ഞി കലത്തിനുള്ളിൽ ചുരുണ്ടുകൂടിയ നിലയിൽ മൂർഖനെ കണ്ടത്.
ഉടൻ തന്നെ വീട്ടുകാർ സന്നദ്ധപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാർക്ക് പ്രവർത്തകനായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.