
തൃശൂർ : ചേലക്കോട് മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ചേലക്കോട്ടെ റോഡരികിൽ നിർത്തി ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വണ്ടി നിർത്തി ചായകുടിക്കാനായി അവിടെ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയിറങ്ങിയത്. ഇതിനിടെ അതുവഴി വന്ന മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.