Banner Ads

തിരുവോണത്തിനും ഗുരു ജയന്തിക്കും ബെവ്കോയ്ക്ക് അവധി; തിരുവോണത്തിന് ബാറുകൾ തുറക്കും

തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ (ബെവ്കോ) മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. പൊതുഅവധിയായതിനാൽ ജീവനക്കാർക്ക് അന്ന് അവധിയായിരിക്കും. എന്നാൽ, തിരുവോണനാളിൽ ബെവ്കോ ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കുമെങ്കിലും കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും ബാറുകളും തുറന്നുപ്രവർത്തിക്കുന്നതാണ്.ശ്രീനാരായണഗുരു ജയന്തി ദിനമായ ഓഗസ്റ്റ് 28-ന് സംസ്ഥാനത്ത് ‘ഡ്രൈ ഡേ’ ആയതിനാൽ ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് പുറമേ കൺസ്യൂമർഫെഡ് വിൽപനശാലകളും ബാറുകളും പൂർണ്ണമായും അടച്ചിടും.