Banner Ads

കാലടി വിസി സിസ തോമസിനെ കൈയേറ്റം ചെയ്ത കേസ്; നാല് എസ്എഫ്ഐ പ്രവർത്തകർ റിമാൻഡിൽ

കൊച്ചി : കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ കൈയേറ്റം ചെയ്ത കേസിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മെബിൻ ജോസ്, സർവകലാശാലാ പ്രവർത്തകരായ ബേസിൽ, യദു, ബിനീഷ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

ആദ്യകേസിൽ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു. സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർത്ഥികൾ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ച് വിസി സിസ തോമസ് മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു.

ഔദ്യോഗിക ലിഫ്റ്റിന് മുൻപിലും സർവകലാശാല ഗേറ്റിന് സമീപത്തും വെച്ച് തടഞ്ഞു നിർത്തി. ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ഒപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളെയും പേഴ്സണൽ സ്റ്റാഫിനെയും ആക്രമിക്കുകയും ചെയ്തു.