Banner Ads

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ദാരുണാപകടം; പറവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

പറവൂർ : സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പറവൂർ നഗരസഭ നാലാം വാർഡ് ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതിമാരുടെ മകൾ സ്വാതി ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം.

പറവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് സ്വാതി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനായി യൂണിഫോം ഇസ്തിരിയിടുകയായിരുന്നു. ഇതിനിടയിലാണ് ഇസ്തിരി പെട്ടിയിൽ നിന്ന് കുട്ടിക്ക് ഷോക്കേറ്റത്. സ്വാതിയുടെ കരച്ചിൽ കേട്ട് അമ്മ നീതു ഓടിയെത്തുമ്പോൾ മുറിയിൽ വീണുകിടക്കുന്ന നിലയിലായിരുന്നു.

ഉടൻ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുട്ടിയെ പറവൂർ ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്‌കാരം നടക്കും. സ്വാസ്തിക് ആണ് സഹോദരൻ.