Banner Ads

മരുന്ന് ക്ഷാമമില്ല, ആർക്കും എലിപ്പനി വരില്ല; ക്യാമ്പുകളിൽ മരുന്നുകൾ എത്തിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും പകർച്ചവ്യാധി പ്രതിരോധ നടപടികളും ഊർജ്ജിതമാക്കിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്.

ഒരിടത്തുനിന്നും മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തതു കൊണ്ട് ആർക്കും എലിപ്പനി വരില്ലെന്നും പകർച്ചവ്യാധികൾ തടയാൻ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി വിഡി സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെ മന്ത്രി തള്ളി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ ഊണ് കഴിക്കുന്നത് തെറ്റാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിലെ വിവാദങ്ങൾ അനാവശ്യമാണ്. ഹെലികോപ്റ്റർ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ളതാണ്. യാത്രയ്ക്കിടയിൽ ഭാര്യപിതാവിനെ കണ്ടതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.