Banner Ads

റാന്നിയിൽ വെള്ളം കുറയുമ്പോൾ ആറന്മുള മുങ്ങുന്നു; കൂടുതൽ സർക്കാർ സഹായം ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎ

പത്തനംതിട്ട : അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ വലയുന്ന ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം എത്തിക്കണമെന്ന് എംഎൽഎ അബിൻ വർക്കി. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി വിഷയത്തിൽ ഇടപെടണമെന്നും അടിയന്തര രക്ഷാപ്രവർത്തനവും ആശ്വാസനടപടികളും ഉറപ്പാക്കണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.

റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ ജലനിരപ്പ് താഴുന്നതിനനുസരിച്ച് ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം രൂക്ഷമാകുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുണ്ടെന്ന് അബിൻ വർക്കി പറഞ്ഞു.