Banner Ads

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിയമസഭയിൽ പ്രഖ്യാപനവുമായി മന്ത്രി സി പി ജോൺ

തിരുവനന്തപുരം : സംസ്ഥാനത്തെ ഗതാഗത മേഖല കൂടുതൽ ജനസൗഹൃദമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി വിപുലമായ നവീകരണ പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയതായി ഗതാഗത മന്ത്രി സിപി ജോൺ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

കെഎസ്ആർടിസിയുടെ നവീകരണത്തോടൊപ്പം മോട്ടോർ വാഹന വകുപ്പിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സഭയിൽ മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തും.

ബസ് സ്റ്റാൻഡുകളും വർക്ക്‌ഷോപ്പുകളും ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.