Banner Ads

വർക്കലയിൽ വയോധികരായ സ്ത്രീയും പുരുഷനും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല

തിരുവനന്തപുരം : വർക്കല ചേന്നൻകോട് ഒറ്റൂരിൽ വയോധികരെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേന്നൻകോട് സ്വദേശികളായ സുകുമാരൻ, ഓമന എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഭർത്താവിന്റെ മരണശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

മണ്ണെണ്ണ പോലുള്ള ദ്രാവകം ശരീരത്തിലൊഴിച്ച് തീപിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് സംഭവം ആദ്യം കാണുന്നത്. ഉടൻ തന്നെ ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി തീ അണച്ചു. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിക്കുന്നു. മരണ കാരണം വ്യക്തമല്ല.