Banner Ads

വാഹന പരിശോധനയിൽ തുടങ്ങിയ അന്വേഷണം അന്തർസംസ്ഥാന ലഹരി ശൃംഖലയിലേക്ക്.

തൃശ്ശൂർ നഗരത്തെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ ലഹരിക്കടത്ത് ശൃംഖലയെ തൃശ്ശൂർ സിറ്റി പോലീസും ഡാൻസാഫ് (DANSAF) സ്‌ക്വാഡും ചേർന്ന് തകർത്തു. സ്ത്രീകളടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തതോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 308 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. വാഹന പരിശോധനയിൽ തുടങ്ങിയ അന്വേഷണം ലഹരി ഒളിപ്പിച്ചിരുന്ന കേന്ദ്രങ്ങളിലേക്കെത്തി.