Banner Ads

കൊച്ചിയിലും പെരുമ്പാവൂരിലുമായി വൻ ലഹരിവേട്ട; യുവാവും യുവതിയും ഉൾപ്പെടെ മൂന്ന് പേർ എക്സൈസ് പിടിയിൽ

കൊച്ചി : ലഹരി മാഫിയക്കെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷൻ തണ്ടർ പ്രത്യേക പരിശോധനയുടെ ഭാഗമായി കൊച്ചിയിലും പെരുമ്പാവൂരിലുമായി വൻ ലഹരിവേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയിൽ.

കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിൽ പരസ്യമായി ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന അസം സ്വദേശിനി നജ്മ ബീഗം ആണ് എക്സൈസ് പിടിയിലായ മറ്റൊരു പ്രതി. അതിഥി തൊഴിലാളികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപ്പന നടത്തിവരികയായിരുന്നു.

പ്രദേശത്ത് ഇവർ ലഹരിമരുന്ന് കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡിൽ ഇവരെ ലഹരിമരുന്നോടെ കയ്യോടെ പിടികൂടുകയുമായിരുന്നു. പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.