
കേരള സർക്കാർ അഭിമാനപൂർവ്വം പ്രഖ്യാപിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങവെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ. കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുടെ സാമ്പത്തിക മാനദണ്ഡങ്ങളെ ചൊല്ലി സർക്കാരും കെഎസ്ആർടിസിയും തമ്മിൽ തർക്കം മുറുകുന്നു.