
പശ്ചിമേഷ്യയിൽ ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് യുഎസ്-ഇറാൻ സൈനിക സംഘർഷം രൂക്ഷമായിരിക്കുകയാണ്. അമേരിക്കൻ ഹെലികോപ്റ്റർ ഇറാൻ തകർക്കുകയും, ഇതിന് മറുപടിയായി അമേരിക്ക ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.