
കൊച്ചി : നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ് എന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് സലിം കുമാർ കടുത്ത ആരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.