Banner Ads

പാലാ നഗരസഭ യുഡിഎഫ് യോഗത്തിൽ കയ്യാങ്കളി ശ്രമം; പുളിക്കകണ്ടം സഹോദരന്മാർക്കെതിരെ പരാതി

കോട്ടയം : പാലാ നഗരസഭയിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിനിടെ കൗൺസിലർമാർ തമ്മിൽ തർക്കവും കയ്യാങ്കളി ശ്രമവും. നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർക്കെതിരെ കോൺഗ്രസ് കൗൺസിലർ ബിജു മാത്യു പോലീസിൽ പരാതി നൽകി. യുഡിഎഫ് യോഗത്തിൽ വെച്ച് തങ്ങളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് ബിജു മാത്യുവിന്റെ പരാതി.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാന്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൗൺസിലർമാർ തമ്മിലുള്ള പരാതിയിലേക്കും കേസിലേക്കും നീങ്ങിയത്. എന്നാൽ, യോഗത്തിൽ വെച്ച് കയ്യേറ്റ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്വാഭാവികമായ വാക്കുതർക്കം മാത്രമാണ് നടന്നതെന്നുമാണ് ബിനു പുളിക്കകണ്ടം ഉൾപ്പെടെയുള്ള മറ്റ് കൗൺസിലർമാരുടെ വിശദീകരണം.