Banner Ads

മൂന്നാർ വിടാതെ ‘പടയപ്പ’; ജനവാസ മേഖലകളിൽ വീണ്ടും കാട്ടുകൊമ്പന്റെ സാന്നിധ്യം

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. നല്ലതണ്ണി എസ്റ്റേറ്റിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ ആണ് ഇത്തവണ കാട്ടു കൊമ്പന്റെ ആക്രമണത്തിന് ഇരയായത്. പ്രദേശത്ത് ഭീതി സൃഷ്ടിച്ചുകൊണ്ട് എത്തിയ ആന, വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ആക്രമിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെ ജനവാസ മേഖലകളിലൂടെ കാട്ടുകൊമ്പന്‍ നടത്തുന്ന സ്വരൈ്യ വിഹാരം തുടരുകയാണ്. മൂന്നാറിലെ ജനവാസ മേഖലകളിലൂടെ കാട്ടുകൊമ്പന്‍ പടയപ്പ സ്വരൈ്യവിഹാരം നടത്തുന്നത് തുടരുകയാണ്.

ഇന്നലെ രാത്രി നല്ലതണ്ണി എസ്റ്റേറ്റിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ ആണ് ഇത്തവണ കാട്ടു കൊമ്പന്റെ ആക്രമണത്തിന് ഇരയായത്. പ്രദേശത്ത് ഭീതി സൃഷ്ടിച്ചുകൊണ്ട് എത്തിയ ആന, വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ആക്രമിക്കുകയായിരുന്നു. ദിനകരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കാട്ടാന തകർത്തത്. ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് കാട്ടാന വീണ്ടും വീണ്ടും ജനവാസ മേഖലകളിലേക്കെത്തുന്നത്.മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുകൊമ്പന്‍ വ്യാപക നാശം വരുത്തുന്ന സ്ഥിതിയുണ്ട്.

കൃഷി വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കും കാട്ടാന കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ജനവാസ മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായതോടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്. രാത്രി സമയങ്ങളിൽ കുട്ടികളുമായി വീടിനുള്ളിൽ ഭയന്നാണ് എസ്റ്റേറ്റിലെ ആളുകൾ നേരം വെളുപ്പിക്കുന്നത്.പ്രദേശത്ത് കാട്ടാന ശല്യം വർധിക്കുന്നതിൽ നാട്ടുകാർ ആശങ്കയിലാണ് .നേരത്തെയും മൂന്നാർ മേഖലയിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിൽ കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഓട്ടോ പടയപ്പ തകർത്തിരുന്നു.

മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കാട്ടാന ഇടക്കിടെ ഗതാഗത തടസ്സവും തീര്‍ക്കുന്നു. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്നു പടയപ്പയെങ്കില്‍ ഇപ്പോള്‍ കാട്ടാന ഇടക്കിടെ ആക്രമണ സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുമുണ്ട്.കാട്ടാനയുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ആനക്ക് മുമ്പില്‍ പെടുമോയെന്ന ആശങ്കയോടെയാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.