
ഇടുക്കി: ദേവികുളം സബ് കളക്ടറിന്റെ നിർദ്ദേശത്തെ തുടർന്ന് ഇരുപതിലധികം ഷെഡുകൾ ആണ് പോലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ റവന്യൂ അധികൃതർ പൊളിച്ച് നിക്കിയത്,2024ൽ പെയ്ത കനത്ത മഴയെ തുടർന്ന് ലക്ഷം നഗറിന് സമീപത്തെ മണ്ണിടിച്ചിലിൽ ഉണ്ടാവുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇവിടെയുള്ള ഏഴോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു,തുടർന്ന് കഴിഞ്ഞ മാസം എംജി നഗറിന് സമീപം ഈ ഏഴോളം കുടുംബങ്ങൾ സർക്കാർ ഭൂമിയിൽ കയറി ഷെഡ്ഡുകൾ സ്ഥാപിച്ചിരുന്നു.
ഈ ഷെഡുകൾ റവന്യൂ സംഘം പൊളിച്ച് നീക്കിയിരുന്നു,ഷെഡുകൾ പൊളിച്ചതിൽ പ്രതിഷേധിച്ച് വീടും സ്ഥലവും ആവശ്യപ്പെട്ട് ദേവികുളം സ്പെഷ്യൽ റവന്യൂ ഓഫീസിന് മുന്നിൽ ഏഴു കുടുംബങ്ങൾ രാപ്പകൽ സമരം നടത്തിയിരുന്നു,തുടർന്ന് ഇവർ കോടതി ഉത്തരവ് സമ്പാദിക്കുകയും റവന്യൂ സംഘം ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും ഷെഡ്ഡുകൾസ്ഥാപിക്കുകയും ചെയ്തു,ഇതോടെ സമീപത്തെ വീടില്ലാത്തവരും വീട് ഉള്ളവരുമായ ആളുകൾ സ്ഥലത്തെത്തി സർക്കാർ ഭൂമിയിൽ ഷെഡുകൾ സ്ഥാപിക്കുകയും ചെയ്തു.
തുടർന്നാണ് ദേവികുളം സബ് കളക്ടറുടെ നിർദ്ദേശപ്രകാരം പോലീസ് ഫയർഫോഴ്സ് സംഘത്തിൻറെ സഹായത്തോടെ സ്പെഷ്യൽ തഹസിൽദാർ ഗായത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരുന്ന 20ലധികം ഷെഡുകൾ പൊളിച്ചു നീക്കിയത്,അത് സമയം വർഷങ്ങളായി തങ്ങൾ വാടകവീട്ടിലാണ് കഴിയുന്നതെന്നും സ്വന്തമായി ഒരു വീടില്ലെന്നും ഷെഡ്ഡിൽ താമസിക്കുന്ന കുടുംബങ്ങളും പ്രതികരിച്ചു.കോടതിവിധി സമ്പാദിച്ച ഏഴോളം ഷെഡുകൾ ഒഴികെ ബാക്കിയെല്ലാം ഷെഡുകളും റവന്യൂ സംഘം പൊളിച്ച് നീക്കി,സർക്കാർഭൂമി കയ്യേറി വില്പന നടത്തുന്നവർക്കെതിരെയും സർക്കാർ ഭൂമി കയറുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂ സംഘം വ്യക്തമാക്കി,