Banner Ads

ലോക സൈക്കിൾ ദിനം: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിളുകളും ആട്ടിൻകുട്ടികളും വിതരണം ചെയ്തു

തലയോലപ്പറമ്പ്: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്ത് തലയോലപ്പറമ്പ് റോട്ടറി ക്ലബ്. ക്ലബ്ബിന്റെ ഔദ്യോഗിക ഗവർണർ സന്ദർശനവും കുടുംബസംഗമവും നടന്ന വേദിയിൽ വെച്ചായിരുന്നു വിതരണ ചടങ്ങ് സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണത്തോടൊപ്പം, പ്രദേശത്തെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും ജീവനോപാധിക്കുമുള്ള ആട്ടിൻകുട്ടികളുടെ വിതരണവും ചടങ്ങിൽ നടന്നു.

റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ടീന ആന്റണിയാണ് വിതരണോദ്ഘാടനം നിർവ്വഹിച്ചത്.സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് റോട്ടറി ക്ലബ് ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ചടങ്ങിൽ റോട്ടറി ക്ലബ്ബിന്റെ പ്രമുഖ ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു.