
പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നിൽ കോൺഗ്രസ് ബിജെപി ഡീൽ ആണെന്ന് മുൻമന്ത്രി എംബി രാജേഷ് പറഞ്ഞു. റെയിഡിന് പിന്നിൽ വലിയ ഗൂഡാലോചന, മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി 40 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ്. റൈഡിന്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത്. അങ്ങനെയല്ലെങ്കിൽ മുഖ്യമന്ത്രി തെളിയിക്കട്ടെ എന്നും എംബി രാജേഷ് പറഞ്ഞു. ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരനെ പോലെയാണ് വിഡി സതീശൻ പെരുമാറിയതെന്നും എം ബി രാജേഷ് പറഞ്ഞു.