Banner Ads

രാഷ്ട്രീയ വൈരാഗ്യമല്ല, വ്യക്തിവൈരാഗ്യം! അഞ്ചലിൽ ബുള്ളറ്റ് കത്തിച്ച കേസിൽ യുവതികൾ പിടിയിൽ

കൊല്ലം: അഞ്ചലിൽ പൊലീസുകാരൻ്റെ ബുള്ളറ്റ് തീവെച്ചു നശിപ്പിച്ച കേസിൽ വഴിത്തിരിവ്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സിവിൽ പോലീസ് ഓഫീസർ വിവേകിൻ്റെ ബുള്ളറ്റ് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികളിലൊരാളായ ആരതിയും വിവേകും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളും തർക്കങ്ങളുമാണ് ബൈക്ക് കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.വ്യക്തിപരമായ പകപോക്കലാണ് നടന്നതെങ്കിലും, സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ബോധപൂർവ്വം ശ്രമിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഈ നീക്കം.