
എറണാകുളം : കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിലെ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ തടിയിട്ടപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.