
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 1.65 ബില്യൺ ഡോളറിന് രാജസ്ഥാൻ റോയൽസിനെ മിത്തൽ കുടുംബം സ്വന്തമാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ആറുമാസത്തോളം ടീമിനെ വാങ്ങാനായി ചർച്ചകൾ നടത്തിയ കൽ സോമാനി ഗ്രൂപ്പ്, തങ്ങളെ അവസാന നിമിഷം ബോധപൂർവ്വം ചതിയിലൂടെ ഒഴിവാക്കിയതാണെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തി.