Banner Ads

ചൂടിൽ പുറത്തിറങ്ങി പാമ്പുകൾ; ഇന്നലെ മാത്രം പാമ്പുകടിയേറ്റത് 23 പേർക്ക്

തിരുവനന്തപുരം : കേരളത്തിൽ വേനൽച്ചൂടിന് പിന്നാലെ പാമ്പുകടി കേസുകളും ഉയരുന്നു. കഴിഞ്ഞ ദിവസം 23 പേർ പാമ്പുകടിയേറ്റ് ചികിത്സ തേടി. പാമ്പുകടി സംശയവുമായി ഒമ്പത് പേരും ആംബുലൻസ് വിളിച്ചു. എല്ലാവരെയും ആന്റിവെനം ലഭ്യമായ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കേരളത്തിൽ വേനൽച്ചൂടിന് പിന്നാലെ പാമ്പുകടി കേസുകളും ഉയരുന്നു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു.

രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ള മൂന്ന് പേർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചേർത്തല തണ്ണീർമുക്കം, ആലപ്പുഴ എന്നിവിടങ്ങളിൽ രണ്ട് പേർക്കും കടിയേറ്റു. ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.