
ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിംഗ് ഫോമിനെച്ചൊല്ലി വലിയ ചർച്ചകൾ. അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 63 റൺസ് മാത്രം നേടിയ റുതുരാജിനെതിരെ വിമർശനങ്ങൾ ശക്തമാകുമ്പോഴും താൻ ശുഭപ്രതീക്ഷയിലാണെന്ന് താരം പ്രതികരിച്ചു. ടീമിന്റെ വിജയം ആത്മവിശ്വാസം നൽകുന്നുണ്ടെന്നും വരും മത്സരങ്ങളിൽ മികച്ച ഇന്നിങ്സുകൾ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.