Banner Ads

നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : പീഡനക്കേസില്‍ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ജയസൂര്യ ആരോപിച്ചു.  നടിയുടെ പരാതിയിൽ പറഞ്ഞ തീയതികളിലല്ല ഷൂട്ടിംഗ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജയസൂര്യ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.

രണ്ട് ലൈംഗിക പീഡന കേസുകളാണ് ജയസൂര്യ നേരിടുന്നത്. അടുത്തിടെ 18 ന് വിദേശത്ത് നിന്ന് കൊച്ചിയിൽ തിരിച്ചെത്തിയത്. സെക്രട്ടേറിയറ്റിൽ ഒരു സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി ഒരു നടി ഉന്നയിച്ച ആരോപണങ്ങളിൽ നിന്നാണ് കേസുകൾ ഉടലെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *