മലയാളത്തിൻ്റെ പ്രിയ കവി കെ.സച്ചിദാനന്ദന് സ്നേഹാദരം സംഘടിപ്പിക്കുന്നു.
സാഹിത്യത്തിലെ സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്കാരിക പ്രവർത്തകരും ചേർന്നാണ് സ്നേഹാദരം സംഘടിപ്പിക്കുന്നത് .
‘സച്ചിദാനന്ദം കാവ്യോല്‍സവം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായി പ്രസ്തുത പരിപാടികൾ നടത്തുവാനാണ് തീരുമാനം പരിപാടിയില്‍ കാവ്യശിഖ ഉള്‍പ്പെടെയുള്ള മുപ്പതോളം സാംസ്കാരിക സംഘടനകളും ക്രൈസ്റ്റ് കോളേജും. സ്ഥാപനങ്ങളും ആതിഥേയത്വം വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തൃശ്ശൂരില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.