
കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിയായ നന്ദൻ ആപ്പുംകുഴി മേപ്പയൂരിന് വധഭീഷണി. മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി മുഴക്കിയത്. ഇതിനെത്തുടർന്ന് നന്ദൻ പോലീസിൽ പരാതി നൽകി.
ഇന്നലെ (നവംബർ 19) ബൈക്കിലെത്തിയ രണ്ടുപേരാണ് ഭീഷണി മുഴക്കിയതെന്ന് പരാതിയിൽ പറയുന്നു. നന്ദൻ ആപ്പുംകുഴി കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്.