Banner Ads

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ഒരു രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

പത്മകുമാറിന് ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നില്ല. ഇന്നലെ വൈകുന്നേരമാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ എസ്ഐടി പത്മകുമാറിനോട് ആവശ്യപ്പെട്ടത്. ആറൻമുളയിലെ വീട്ടില്‍ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.